ചൂടുചെറുനാരങ്ങാ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍; ശരീരത്തിന് പ്രതിരോധശേഷിയും ഓജസ്സും നല്‍കും 

ചെറുനാരങ്ങ എല്ലാവര്‍ക്കും സുപരിചിതമായ ഒന്നാണ്. ചെറുനാരങ്ങ കലക്കി വെള്ളം കുടിക്കാനും ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍, ചൂടു ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍ എന്ന് എത്ര പേര്‍ക്ക് അറിയാം. ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണിത്. നെഞ്ചെരിച്ചില്‍, വായ്‌നാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നത് ഗുണം ചെയ്യും. ശരീരത്തെ വിഷവിമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി.

ശരീരത്തിലെ ഇന്‍ഫക്ഷനെ ഇല്ലാതാക്കാനും ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നത് സഹായിക്കും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങളുടെ കലവറയാണ് ചെറുനാരങ്ങ. ഇത് ശരീരത്തിന് പ്രതിരോധശക്തി നല്‍കുകയും ചെയ്യും. ചൂടു ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മറ്റു എന്തൊക്കെ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നോക്കാം. ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും ഇല്ലാതാക്കാന്‍ ഒരു ഗ്ലാസ് ചൂടു ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കാനും ഈ പാനീയത്തിന് സാധിക്കും.

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നമ്മുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.
ട്രസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് വയര്‍ മുഴുവനായും കഴുകുന്നു. മിനറല്‍ ആല്‍ക്കലൈന്‍ ഉല്‍പാദിപ്പിക്കുന്നു. ഇതുമൂലം പിഎച്ച് ബാലന്‍സ് മെച്ചപ്പെടുകയും ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിത്തരുകയും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുകയും ഇതുവഴി തടി കുറയ്ക്കാനും സഹായിക്കും. മൂത്രതടസ്സം, മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാനും ഇതിനു സാധിക്കും. ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.

ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം പകരും ചൂടുചെറുനാരങ്ങാ വെള്ളം. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.
എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും. വായയിലെ ബാക്ടീരിയകളൈ നശിപ്പിച്ച് വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കാന്‍ സഹായിക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്. അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. മാനസിക സമ്മര്‍ദങ്ങളെ അകറ്റി ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കുന്നു.

തൈറോയ്ഡ് ഗ്രന്ഥി, വൃക്ക ഗ്രന്ഥികള്‍, ലസിക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു. എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂടു ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും. നിരവധി ഗുണങ്ങളാണ് ചൂടു നാരങ്ങവെള്ളത്തിനുള്ളത്. ശരീരത്തിന് ഉന്മേഷം നല്‍കുന്നതോടൊപ്പം നിരവധി രോഗങ്ങള്‍ക്കുള്ള മറുമരുന്ന് കൂടിയാണിത്.

കുറിപ്പിന് കടപ്പാട്

https://www.facebook.com/groups/1474997479477758/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News