കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ പ്രതിചേര്‍ത്തു. ഇന്നാണ് ജയരാജനെയും പ്രതി ചേര്‍ത്തു കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 25-ാം പ്രതിയാണ് ജയരാജന്‍. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. യുഎപിഎയിലെ 18-ാം വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ വകുപ്പാണ് 18-ാം വകുപ്പ്.
ജയരാജനെ കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിരുന്നില്ല. ഇക്കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജയരാജന്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. പ്രതിയല്ലാത്തതിനാല്‍ ജയരാജന്‍ ജാമ്യം എടുക്കേണ്ടതില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ജയരാജനെ പ്രതി ചേര്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അന്ന് സിബിഐയും കോടതിയില്‍ നിലപാടെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here