മോദിയുടെ ആ ചിത്രവും ഫോട്ടോഷോപ്പായിരുന്നു; തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ച തറ തുടയ്ക്കുന്ന ചിത്രം ഫോട്ടോഷോപ്പെന്ന് തെളിഞ്ഞു

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് പ്രചാരണത്തിനായി ബിജെപി ഏറെ ഉപയോഗിച്ച ഒരു ചിത്രമായിരുന്നു നരേന്ദ്രമോദി ചൂലെടുത്ത് തറ തുടയ്ക്കുന്ന ചിത്രം. ചിത്രത്തിനെതിരെ അന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം തെരഞ്ഞെടുപ്പിനു ശേഷവും ഉപയോഗിച്ചു കൊണ്ടിരുന്നു. ഫോട്ടോ എവിടെ നിന്നു വന്നുവെന്നോ ആരാണ് ഇതിനു പിന്നിലെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. മോദി എത്രത്തോളം കഠിനാധ്വാനിയാണെന്ന് വ്യക്തമാക്കാനായിരുന്നു ഈ തന്ത്രങ്ങളത്രയും. എന്നാല്‍, ഈ ഫോട്ടോയും ഫോട്ടോഷോപ്പ് ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ചൂലെടുത്ത് തറ തുടയ്ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ വിശ്വാസ്യത അന്നു തന്നെ ചോദ്യം ചെയ്യപ്പെട്ടു. ചിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ ചിത്രത്തിലുള്ളത് മോദിയല്ലെന്നും വ്യാജ ചിത്രമാണെന്നും ചിലര്‍ വാദിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രം വ്യാജമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അഹമ്മദാബാദിലെ വിവരാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് സത്യം പുറത്തുവന്നത്. ചിത്രം വ്യാജമാണെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഈ ചിത്രം പ്രധാനമന്ത്രി മോദിയുടേതല്ലെന്നും കുറിപ്പിലുണ്ട്.

seeping photo

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News