സോളാര്‍ കേസ്; മൊഴി നല്‍കുന്നതിന് മുഖ്യമന്ത്രി നിയമോപദേശം തേടും; സലിംരാജിനെ ഇന്ന് വിസ്തരിക്കും

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി നിയമോപദേശം തേടും. മൊഴി നല്‍കുന്നതിനു മുന്നോടിയായാണ് നിയമോപദേശം തേടുക. അടുത്ത രണ്ടു ദിവസത്തിനകം നിയമോപദേശം തേടുമെന്നാണ് അറിയുന്നത്. അഡ്വക്കേറ്റ് ജനറലില്‍ നിന്നോ കമ്മീഷനു മുന്നില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്നോ ആയിരിക്കും നിയമോപദേശം തേടുക. രണ്ടു ദിവസത്തിനകം ഇതിനായി അഭിഭാഷകരുമായോ അഡ്വക്കേറ്റ് ജനറലുമായോ കൂടിക്കാഴ്ച നടത്തും. കേസില്‍ മുഖ്യമന്ത്രിയെയും വിസ്തരിക്കാന്‍ സോളാര്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. അടുത്തയാഴ്ച വിസ്തരിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും കമ്മീഷന്‍ വിസ്തരിക്കും. സലിംരാജ് വിസ്താരത്തിനായി ഇന്നു കമ്മീഷനു മുന്നില്‍ ഹാജരാകും. ക്ലിഫ്ഹൗസ് അടക്കമുള്ള ഫോണുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ സലിംരാജില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം തേടും. ക്ലിഫ്ഹൗസിലെ ഫോണില്‍ നിന്ന് അടക്കം സരിതയെ വിളിച്ചതായി ആരോപണമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News