എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് സിക്കറില്‍ തുടക്കം; 700 പ്രതിനിധികള്‍ പങ്കെടുക്കും

ദില്ലി: എസ്എഫ്‌ഐ 15-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് രാജസ്ഥാനിലെ സിക്കറില്‍ തുടക്കമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എഴുന്നൂറ് വിദ്യാര്‍ത്ഥി പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന് തുടക്കം കുറിച്ച് നടക്കുന്ന വിദ്യാര്‍ത്ഥി റാലി സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിംല സര്‍വകലാശാലയില്‍ നിന്നും ആരംഭിച്ച പതാക ജാഥ വ്യാഴാഴ്ച രാത്രി സമ്മേളനനഗരിയിലെത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി റിതബ്രദ ബാനര്‍ജി, പ്രസിഡന്റ് വി ശിവദാസന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഏറ്റുവാങ്ങി.

ഉച്ചയ്ക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലിയോടെ സമ്മേളനത്തിന് തുടക്കമാകും. വൈകുന്നേരം ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച നടക്കുന്ന വര്‍ഗ്ഗീയതയ്ക്ക് എതിരായ സെമിനാറില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ടീസ്റ്റ സെതല്‍വാദ് സംസാരിക്കും. സമ്മേളനത്തിന്റെ മൂന്നാം ദിവസം മുന്‍കാല എസ്എഫ്‌ഐ നേതാക്കള്‍ പങ്കെടുക്കുന്ന പ്രത്യേക സെഷനില്‍ പ്രകാശ് കാരാട്ട്, നീലോല്‍പ്പല ബസു, എംഎ ബേബി തുടങ്ങിയവര്‍ പങ്കെടുക്കും.

വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്കരണവും വര്‍ഗീയവത്കരണവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് കരുത്തു പകരാനുതകുന്നതായിരിക്കും നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിലെ ചര്‍ച്ചകളെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു.
കര്‍ഷക-യുവജന-വനിതാ തൊഴിലാളി സംഘടനാ നേതാക്കള്‍ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News