നവകേരള മാര്‍ച്ച് ഇന്ന് കോഴിക്കോട് പര്യടനം പൂര്‍ത്തിയാക്കും; കടത്തനാടിന്റെ ശൗര്യമേറ്റു വാങ്ങി ജാഥാനായകര്‍

കോഴിക്കോട്: സിപിഐഎം പൊളിറ്റ്ബ്യൂറോ പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇന്ന് കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. കക്കോടി, മാവൂര്‍, ഫറോക്ക്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ സ്വീകരണം ഒരുക്കും. രാവിലെ 10ന് കക്കോടി മുക്കില്‍ നിന്നാണ് പര്യടനം തുടങ്ങുക. ഉച്ചയ്ക്ക് 2.30ന് മാവൂരും നാലിന് ഫറോക്കിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിലാണ് ജാഥയുടെ സമാപനം.

ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ ചുവപ്പണിഞ്ഞാണ് നാടും നഗരവും ജാഥയെ വരവേറ്റത്. രാവിലെ പേരാമ്പ്ര ചേര്‍മല സാംബവ കോളനി സന്ദര്‍ശിച്ച ശേഷമാണ് പിണറായി വിജയന്‍ പര്യടനം ആരംഭിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുമായും ദേശാന്തര ശ്രദ്ധയാകര്‍ഷിച്ച നാളികേര ഉല്‍പന്നാധിഷ്ഠിതസംരംഭം പേരാമ്പ്രയിലെ സുഭിക്ഷയുടെ പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. നാദാപുരം, കുറ്റ്യാടിയിലെ ആയഞ്ചേരി, കോട്ടപ്പറമ്പ്, വടകര എന്നിവിടങ്ങളിലായിരുന്നു സ്വീകരണം ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News