നാലിഞ്ച് ഐഫോണിന്റെ ഡിസൈന്‍ ചോര്‍ന്നു; വീഡിയോ പുറത്തായി; ഐഫോണ്‍ 6 സി എന്നോ 5 ഇ എന്നോ മോഡലിന് പേര്

നാലിഞ്ചില്‍ ആപ്പിള്‍ പുറത്തിറക്കാനൊരങ്ങുന്ന പുതിയ ഐഫോണിന്റെ ഡിസൈന്‍ ചോര്‍ന്നു. വീഡിയോ പുറത്തായി. ഐഫോണ്‍ 5 ഇ എന്നോ 6 സി എന്നോ പേരിടാനുദ്ദേശിക്കുന്ന മോഡലിന്റെ വീഡിയോയാണ് പുറത്തായത്. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണു പുറത്തായത്. എംഐസി ഗാഡ്‌ജെറ്റാണ് വീഡിയോ പുറത്തുവിട്ടത്.

ഫിംഗര്‍പ്രിന്റ് ടച്ച് ഐഡിയും സാധാരണ മോഡലുകളിലേതുപോലെ കാമറയുമാണ് ഫോണിലുള്ളത്. കലിഫോര്‍ണിയയില്‍ ഡിസൈന്‍ ചെയ്ത് ചൈനയില്‍ അസംബിള്‍ ചെയ്തതെന്ന ടേപ്പും പിന്‍ഭാഗത്തുണ്ട്. ഐഫോണ്‍ നിര്‍മിക്കുന്ന ഫാക്ടറിയായ ചൈനയിലെ ഫോക്‌സ്‌കോണിലെ ഒരു ജീവനക്കാരനാണ് ഫോണിന്റെ ഡിസൈന്‍ വീഡിയോയിലാക്കി പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here