ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞ്; വ്യോമ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

ദില്ലി: രാജ്യതലസ്ഥാനത്തെ മൂടി കനത്ത മൂടല്‍മഞ്ഞ്. ദില്ലിയിലെ ജനജീവിതം ദുസ്സഹമാക്കി മൂടല്‍മഞ്ഞ് വ്യാപിച്ചിരിക്കുകയാണ്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കാഴ്ചാപരിധി 50 മീറ്ററിലും താഴെയായതിനാല്‍ പുലര്‍ച്ചെ 6 മുതല്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുകയോ വിമാനം ഇറങ്ങുകയോ ചെയ്യുന്നില്ല. ഇതുവരെ 40-ല്‍ അധികം ട്രെയിനുകള്‍ വൈകിയോടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. 14 ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 35 ട്രെയിനുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം ദില്ലി തണുത്തു വിറയ്ക്കുകയായിരുന്നു. കുറഞ്ഞ താപനില 6.9 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here