ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ റിപ്പോര്‍ട്ട് വൈകും; ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ റിപ്പോര്‍ട്ട് വൈകും. ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികസമയം വേണമെന്നു വിജിലന്‍സ് വിഭാഗം വിജിലന്‍സ് കോടതിയില്‍ ആവശ്യമുന്നയിച്ചു. ഒരു മാസം കൂടി വേണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് കോടതിയില്‍ വിജിലന്‍സ് അറിയിച്ചത്. നേരത്തേ, കെ ബാബുവിനെതിരേ ത്വരിത പരിശോധന നടത്താതിരുന്നത് വിവാദമായിരുന്നു. കെ എം മാണിക്കെതിരേ മാത്രം ത്വരിത പരിശോധന നടത്തുകയും ബാബുവിനെതിരേ പ്രാഥമികാന്വേഷണം നടത്തുകയുമായിരുന്നു.

ഒരു മാസത്തിനകം ബാബുവിനെതിരേ ത്വരിത പരിശോധന നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിജിലന്‍സ് എറണാകുളം എസ്പി ആര്‍ നിശാന്തിനിക്കായിരുന്നു അന്വേഷണച്ചുമതല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here