പി ജയരാജനെ പ്രതിയാക്കിയത് മുഖ്യമന്ത്രിയും ചെന്നിത്തലയും ആര്‍എസ്എസുമായുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്നു വി എസ്; സിബിഐയുടെ മലക്കംമറിച്ചിലില്‍ ദുരൂഹത

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആര്‍എസ്എസും തമ്മിലുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വാര്‍ത്താക്കുറിപ്പിലാണ് പി ജയരാജനെ പ്രതിചേര്‍ത്ത സംഭവത്തില്‍ സര്‍ക്കാരിനും ആര്‍എസ്എസിനുമെതിരേ രൂക്ഷമായ ഭാഷയില്‍ വി എസ് രംഗത്തുവന്നത്.

സിബിഐയുടെ പെട്ടെന്നുള്ള മലക്കം മറിച്ചില്‍ ദുരൂഹമാണ്. കോണ്‍ഗ്രസും ആര്‍എസ്എസുമായുള്ള ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് ജയരാജനെ പ്രതിചേര്‍ത്തതിലൂടെ വ്യക്തമാകുന്നത്. നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News