സൗന്ദര്യം മുഖത്തിനല്ല മനസ്സിനാണ്; ക്യാറ്റ്‌വാക്കിന്റെ റാമ്പില്‍ തിളങ്ങി ആസിഡ് ആക്രമണത്തിന്റെ ഇരകള്‍; വീഡിയോ കാണാം

ആസിഡ് കൊണ്ടു മുഖത്തിന്റെ സൗന്ദര്യം മാത്രമേ കരിയിച്ചു കളയാനാകൂ എന്നും മനസ്സിന്റെ സൗന്ദര്യവും ആത്മവിശ്വാസവുമാണ് വലുതെന്നും വിളിച്ചോതി ആസിഡ് ആക്രമണത്തിന്റെ ഇരകളുടെ ക്യാറ്റ്‌വാക്ക്. ആസിഡ് ആക്രമണത്തിനു ഇരയായവര്‍ക്കു വേണ്ടി പ്രത്യേകം സംഘടിപ്പിച്ച റാമ്പിലെ ക്യാറ്റ്‌വാക്ക് കാണാന്‍ നിരവധി പേരാണ് എത്തിയത്. പ്രമുഖ വസ്ത്ര ബ്രാന്‍ഡായ റിവാസ് ആണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് എല്ലാവരും റാമ്പില്‍ എത്തിയത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പം ഭിന്നശേഷിക്കാരായ സ്ത്രീകളും റാമ്പിലെത്തി. പംഘ് (ചിറക്) എന്നായിരുന്നു പരിപാടിക്ക് പേരിട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News