സരിതയെ ആദ്യം കണ്ടതു മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വച്ചെന്നു സലിം രാജ്; പല പ്രമുഖരുടെയും നമ്പരുകള്‍ സരിതയ്ക്കു നല്‍കിയെന്നും മൊഴി

കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരെ ആദ്യം പരിചയപ്പെട്ടതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയല്‍വച്ചാണെന്നു മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം സലിം രാജ് വ്യക്തമാക്കിയത്. പല ഉന്നതരുടെയും ഫോണ്‍ നമ്പരുകള്‍ സരിതയ്ക്കു നല്‍കിയിട്ടുണ്ടെന്നും സലിം രാജ് മൊഴി നല്‍കി.

പാലാ കടപ്ലാമറ്റത്തെ പരിപാടിയില്‍വച്ചാണ് സരിത എസ് നായരെ ആദ്യം കാണുന്നത്. പിന്നീടു പലവട്ടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്നുസരിതയെ വിളിച്ചിട്ടുണ്ടെന്നും സലിം രാജ് മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News