നരേന്ദ്രമോദി നിങ്ങളെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്ന് മല്ലികാ സാരാഭായ്; രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ തന്റെ അമ്മയുടെ പ്രതിഭയെ മറക്കുന്നത് പ്രധാനമന്ത്രിക്ക് ചേരുന്നതല്ലെന്ന് മല്ലിക

ദില്ലി: പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ്‌യുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ മല്ലിക സാരാഭായ്. നരേന്ദ്രമോദി, നിങ്ങളെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ തന്റെ അമ്മയിലെ പ്രതിഭയെ മറക്കുന്നത് പ്രധാനമന്ത്രിയെന്ന നിലനിലക്ക് ചേരുന്നതല്ലെന്ന് മല്ലിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

My dear prime ministerYou hate my politics and I hate yours.That has nothing to do with what Mrinalini Sarabhai did to…

Posted by Mallika Sarabhai on Thursday, 21 January 2016

ഇന്നലെ വൈകിട്ട് ഗാന്ധിനഗര്‍ പേട്ടാപൂര്‍ ഫാം ഹൗസിലായിരുന്നു മൃണാളിനിയുടെ ശവസംസ്‌കാരം. ഇന്ത്യന്‍ ശൂന്യാകാശഗവേഷണ രംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യയാണ് മൃണാളിനി സാരാഭായ്. സ്വാതന്ത്യസമര നായികയും ഐഎന്‍എയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News