‘സെവന്‍ത് ഡേ’യിലെ മദ്യപാനരംഗം; പൃഥ്വിരാജിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സെവന്‍ത് ഡേ ചിത്രത്തിലെ മദ്യപാനരംഗവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെയുണ്ടായിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ രംഗത്തില്‍ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപ്രകാരമുളള മുന്നറിയിപ്പ് എഴുതിക്കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

തിരുവനന്തപുരം ശ്രീവിശാഖ് തീയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അനുസരിച്ചുള്ള കേസില്‍ പൃഥ്വിരാജ് നാലാം പ്രതിയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൃഥ്വി ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി കമാല്‍പാഷയുടെ ഉത്തരവ്.

ഇത്തരം നിയമലംഘനങ്ങളില്‍ ബാധ്യതയുണ്ടെന്നുവന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്ന് വരും. നിയമപ്രകാരമുള്ള മുന്നറിയിപ്പുകളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സിനിമാ നിര്‍മ്മാതാവിനും വിതരണക്കാരനുമാണ് ബാധ്യതയെന്നും ഇത്തരം കേസുകളില്‍ അഭിനേതാക്കളെ പ്രതിചേര്‍ക്കാനാവില്ലെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News