ദില്ലി: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്നു ടെലികോം റെലുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും റേഡിയേഷന്‍ ആരോഗ്യപ്രശ്‌നം ഉണ്ടാക്കില്ലെന്ന് ട്രായ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. ടവര്‍ റേഡിയേഷനുകള്‍ ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്നില്ലെന്ന കേരളം, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, അലഹബാദ്, ദില്ലി ഹൈക്കോടതികളുടെ വിധി ട്രായിയുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണെന്നും ട്രായ് ഉപദേഷ്ടാവ് അഗ്നേശ്വര്‍ സെന്‍ പറഞ്ഞു.
ഇന്ത്യയിലെ ടവറുകള്‍ പുറന്തള്ളുന്ന താപം ലോകാരോഗ്യ സംഘടനയ്ക്കു കീഴിലെ നോണ്‍ ലോണിസിംഗ് റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ നിര്‍ദേശിക്കുന്നതിന്റെ പത്തിലൊന്നു മാത്രമാണെന്ന് ട്രായ് വ്യക്തമാക്കി. ടെലികോം വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് 2013 നവംബര്‍ മുതല്‍ ടവറൊന്നിനു പത്തുക്ഷം വീതം പിഴ ഈടാക്കാനുള്ള തീരുമാനം കൈക്കൊണ്ടതായും ട്രായ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ഗുപ്ത അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here