പി.ജയരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; യുഎപിഎ ചുമത്തിയതില്‍ ഗൂഢാലോചനയെന്ന് കോടിയേരി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നാളെ കോടതി പരിഗണിക്കും.

നേരത്തെ രണ്ടുതവണ ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും പ്രതിയല്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ കേസില്‍ സിബിഐ പ്രതിചേര്‍ത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ജയരാജന്‍ വീണ്ടും കോടതിയെ സമീപിച്ചത്. കേസില്‍ ഒന്നാം പ്രതിയായ വിക്രമന്‍ തന്റെ ഡ്രൈവര്‍ ആയിരുന്നില്ലെന്ന് പി. ജയരാജന്‍ കോടതിയെ അറിയിച്ചു. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ കേന്ദ്രനിര്‍ദ്ദേശമുണ്ടായിരുന്നെന്നും പി.ജയരാജന്‍ പറഞ്ഞു.

പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഖഞ്ഞു. ആര്‍എസ്എസ്- കോണ്‍ഗ്രസ് ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. കള്ളക്കേസില്‍ കുടുക്കിയോ, ആക്രമിച്ചോ സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News