300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍; റോജര്‍ ഫെഡററുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി

ലോക ടെന്നീസില്‍ പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ട് റോജര്‍ ഫെഡറര്‍. കരിയറില്‍ 300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന താരമായി റോജര്‍ ഫെഡറര്‍. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പിച്ച് നേടിയ വിജയമാണ് ഫെഡററുടെ കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയത്. 300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന ആദ്യ പുരുഷതാരമാണ് ഫെഡറര്‍. വനിതാ സിംഗിള്‍സില്‍ 306 വിജയങ്ങള്‍ നേടിയ മാര്‍ട്ടിന നവരത്തിലോവ മാത്രമാണ് ഫെഡറര്‍ക്കു മുന്നിലുള്ളത്.

2005-ല്‍ ആന്ദ്രേ അഗാസി ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടര്‍ കടക്കുന്ന ആദ്യത്തെ മുതിര്‍ന്ന താരവും ഫെഡററാണ്. 34 വയസ്സാണ് ഫെഡറര്‍ക്കുള്ളത്. അഞ്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ താരമാകുകയാണ് ഫെഡററുടെ ലക്ഷ്യം. ആറു കിരീടങ്ങള്‍ നേടിയിട്ടുള്ള റോയ് എമേഴ്‌സണ്‍, അഞ്ച് കിരീടങ്ങള്‍ നേടിയ നൊവാക് ജോക്കോവിച്ച് എന്നിവര്‍ മാത്രമാണ് മുമ്പ് ഈ കിരീടനേട്ടം കൈവരിച്ചിട്ടുള്ളത്. 2004, 2006, 2007, 2010 വര്‍ഷങ്ങളിലാണ് ഫെഡറര്‍ കിരീടം നേടിയിട്ടുള്ളത്.

ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ദിമിത്രോവിനെ ഫെഡറര്‍ തോല്‍പിച്ചത്. സ്‌കോര്‍ 6-4, 3-6, 6-1, 6-4. ആദ്യ സെറ്റില്‍ മാത്രമാണ് ദിമിത്രോവ് ഫെഡറര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here