ചാനല്‍ പരിപാടിക്കിടെ ഖുശ്ബുവിനെ പരസ്യമായി ചുംബിക്കുന്ന മാധവന്‍; എല്ലാ യുവതികള്‍ക്കും അസൂയ തോന്നുമെന്ന് അടിക്കുറിപ്പ്; വീഡിയോ ചര്‍ച്ചയാകുന്നു

ചാനല്‍ പരിപാടിക്കിടെ ഖുശ്ബുവിനെ പരസ്യമായി ചുംബിക്കുന്ന നടന്‍ മാധവന്റെ വീഡിയോ തമിഴകത്തില്‍ ചര്‍ച്ചയാകുന്നു. സിംപ്ലി ഖുശ്ബു എന്ന പരിപാടിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിപാടിയില്‍ അതിഥിയായി എത്തിയ മാധവന്‍ ഖുശ്ബുവിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു.

തമിഴിലും ഹിന്ദിയിലും റിലീസിനൊരുങ്ങുന്ന ഇരുദി സുട്രു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ചാനല്‍ പരിപാടി. പരിപാടിയുടെ പ്രെമോ ആയി അണിയറപ്രവര്‍ത്തകരാണ് വീഡിയോ പുറത്തിറക്കിയത്. മാത്രമല്ല, എല്ലാ യുവതികള്‍ക്കും ഈ വീഡിയോ കാണുമ്പോള്‍ അസൂയ തോന്നുമെന്ന അടിക്കുറിപ്പോടെ ഖുശ്ബു വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

വീഡിയോ ചര്‍ച്ചയായതിനെ തുടര്‍ന്ന് വനിതാ സംഘടനകളും രംഗത്ത് വന്നു. പൊതുപരിപാടിയില്‍ വച്ച് മാധവന്‍ അത് ചെയ്യാന്‍ പാടില്ലെന്നും വീഡിയോ പോസ്റ്റ് ചെയ്തത് തെറ്റായി പോയെന്നുമാണ് ഇവര്‍ പറയുന്നത്. ഖുശ്ബു മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News