ചെസ് ഹറാമാണെന്നു സൗദി മതപണ്ഡിതന്‍; ചെസ് കളി ശത്രുതയുണ്ടാക്കുന്നതും സമയം പാഴാക്കുന്നതാണെന്നും വിശദീകരണം

റിയാദ്: ചെസ് കളിക്കുന്നത് ഹറാമാണെന്നു സൗദിയിലെ മുതിര്‍ന്ന മതപണ്ഡിതന്‍. അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള എന്ന മതപണ്ഡിതനാണ് ചെസ് കളിക്കുന്നതിനെതിരേ ഫത്വ പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ ഉദയം ചെയ്ത ചെസ് ഗള്‍ഫ്‌നാടുകളില്‍ പ്രചുരപ്രചാരം നേടിയ കളികളിലൊന്നാണ്.

കഴിഞ്ഞദിവസം ഒരു ടെലിവിഷന്‍ പരിപാടിയില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവേയാണ് സൗദിയിലെ പ്രമുഖ സുന്നി പണ്ഡിതനായ അബ്ദുള്‍ അസീസ് ബിന്‍ അഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. പണം വച്ചു ചെസ് കളിക്കുന്നതായി സംശയിക്കുന്നതായും കളിക്കുന്നവര്‍ക്കിടയില്‍ ശത്രുതയും വൈരവും വളര്‍ത്തുന്നതാണ് കളിയെന്നും അദ്ദേഹം വിശദീകരിക്കുന്നു.

2014 അവസാനമാണ് വീഡിയോ പുറത്തുവന്നതെങ്കിലും ചെസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കഴിഞ്ഞദിവസമാണ് വാര്‍ത്തയായി പുറത്തുവന്നത്. ചെസിനെതിരേ ഫത്‌വയുണ്ടെങ്കിലും നിരോധനമില്ല. പ്രതികരണം പുറത്തുവന്നതോടെ അബ്ദുള്‍ അസീസ് ബിന്‍ അഹമ്മദിനെതിരേ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. നേരത്തേ, 1981 മുതല്‍ 88 വരെ ഇറാന്‍ ചെസ് കളിക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News