സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നതു കണ്ടു മനോവിഷമത്തില്‍ പതിനെട്ടുകാരി തൂങ്ങിമരിച്ചു; സ്ത്രീധനസമ്പ്രദായം തുടച്ചുനീക്കണമെന്ന് ആത്മഹത്യാക്കുറിപ്പ്

ലത്തൂര്‍: തനിക്കു സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നതു കണ്ടു മനംനൊന്ത് പതിനെട്ടുകാരി തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാര്‍ ചോദിച്ച സ്ത്രീധനം നല്‍കാന്‍ കര്‍ഷകനായ പിതാവിന് സാധിച്ചില്ല.

പിതാവ് പണമുണ്ടാക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ടാണു പതിനെട്ടുകാരിയായ മോഹിനി ബിസ് എന്ന യുവതി ആത്മഹത്യ ചെയ്തത്. സ്ത്രീധനം സാമൂഹിക വിപത്താണെന്നും സമൂഹത്തില്‍നിന്നു തുടച്ചുനീക്കേണ്ടതാണെന്നും മോഹിനി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.യ പന്ത്രണ്ടാം ക്ലാസില്‍ 80 ശതമാനം മാര്‍ക്കോടെ ജയിച്ച മോഹിനിയെ തുടര്‍ന്നു പഠിപ്പിക്കാന്‍ പണമില്ലാത്തതിനാലാണ് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News