കൊച്ചി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.സി ജോസ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലാണ് സംസ്‌കാരം. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരായിരുന്നു.
1937 മെയ് ഒമ്പതിന് ഇടപ്പള്ളിയിലാണ് ജനനം. എല്‍എല്‍ബി, എംഎല്‍ നിയമ ബിരുദങ്ങള്‍ നേടി. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ അദ്ദേഹം കെഎസ്‌യു പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കൊച്ചി മേയര്‍, യുഎന്‍ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി എന്നിങ്ങനെ പടവുകള്‍ നടന്നുകയറി.
1980ല്‍ എറണാകുളം പറവൂര്‍ മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1982 ഫെബ്രുവരി മൂന്നു മുതല്‍ ജൂണ്‍ 23വരെയുള്ള ചുരുങ്ങിയ കാലയളവില്‍ നിയമസഭാ സ്പീക്കറായി. 1996ല്‍ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എ.സി ജോസ് 1998, 1999 വര്‍ഷങ്ങളിലും വിജയമാവര്‍ത്തിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post