അനുശോചന നാടകമല്ല, കേന്ദ്രമന്ത്രിയെയും വിസിയെയും പുറത്താക്കാനുള്ള ധൈര്യമാണ് കാണിക്കേണ്ടത്; മോഡിയോട് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍. മോദിയുടെ അനുശോചന നാടകമല്ല, കേന്ദ്രമന്ത്രിമാരെയും വിസിയെയും പുറത്താക്കാനുള്ള ധൈര്യമാണ് കാണിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെ നേരിടുന്നതില്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് സംഭവിച്ച വീഴ്ച്ച രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് അന്വേഷണ സമിതി കേന്ദ്രസര്‍ക്കാറിന് നല്‍കി.

സഹതാപ പ്രസതാവനകളല്ല, മനുഷത്യ രഹിത പ്രവര്‍ത്തനം നടത്തിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയാണ് നരേന്ദ്രമോദിക്ക് എതിരെ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കേന്ദ്ര മന്ത്രിമാരായ ബന്ദാരു ദത്താത്രേയ, സമൃതി ഇറാനി, വിസി അപ്പാറാവു എന്നിവരെ പുറത്താക്കാതെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.

രോഹിത് വെമുലയുടെ കുടുംബത്തിന് സര്‍വ്വകലാശാലാ എട്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികളോട് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ഥികളുടെ അനിശ്ചികതകാല നിരാഹാര സമരത്തില്‍ പങ്കുചേര്‍ന്നു. സര്‍വ്വകലാശാലാ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയയാണ്. വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച നടത്താന്‍ വിസി അപ്പാറാവു എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധം കാരണം പിന്‍മാറി.

അതേസമയം പ്രാഥമിക അന്വഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗസമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമാനവശേഷി വകുപ്പിന് നല്‍കി.ചില പ്രശനങ്ങളെ നേരിടുന്നതില്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel