രോഹിത് വെമുലയുടെ ആത്മഹത്യ; പ്രതിഷേധിക്കുന്നവരെ നായകളെന്ന് വിശേഷിപ്പിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ നായകളെന്നു വിശേഷിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കമ്മ്യൂണിസ്റ്റുകാരുടെയും അവരുടെ വാലാട്ടി പട്ടികളുടെയും ഏറ്റവും പുതിയ നാടകമാണ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ ട്വിറ്ററിലൂടെ പറഞ്ഞു.

ഇന്നലെ ലഖ്്‌നൗ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. മോദി ഗോ ബാക്ക്, മോദി മൂര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയെ വരവേറ്റത്. അതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News