കിംഗ് ഖാനും അലിയാ ഭട്ടും ആലപ്പുഴയില്‍; ഗൗരി ഷിന്‍ഡേയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരാഴ്ച്ചയോളം കേരളത്തില്‍

ആലപ്പുഴ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും അലിയാ ഭട്ടും ആലപ്പുഴയില്‍. ഗൗരി ഷിന്‍ഡേയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഇരുവരും കേരളത്തില്‍ എത്തിയത്. ആലപ്പുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. അലിയ ഭട്ട് ഷാരൂഖിനൊപ്പം വേഷമിടുന്ന ആദ്യ ചിത്രമാണിത്. ചിത്രീകരണം ഒരാഴ്ച്ചയോളം നീണ്ടുനില്‍ക്കുമെന്നാണ് സിനിമാ മാധ്യമങ്ങിലെ റിപ്പോര്‍ട്ടുകള്‍.

സുന്ദരമായ ഒരു പുതിയ യാത്ര ആരംഭിക്കുന്നു. ഗൗരിയുടെ ചിത്രത്തിന്റെ ആദ്യദിനം. എനിക്ക് ഭാഗ്യം ആശംസിക്കുക. അലിയ ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷ് വിംഗ്ലീഷിന് ശേഷം ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്‌ന്മെന്റും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഹോപ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here