തൂക്കം 96ല്‍ നിന്ന് 73ലേക്ക്; ഇനി വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് നമിത

ജീവിതത്തില്‍ വിവാഹം കഴിക്കില്ലെന്ന തീരുമാനവുമായി തമിഴ്താരം നമിത. തമിഴ് സിനിമാ മേഖലയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നതിനിടെയാണ് നമിത ഇക്കാര്യം പറഞ്ഞത്. തടി കൂടിയത് കൊണ്ടാണ് നമിതയെ സിനിമാ ലോകം കൈവിട്ടത്. എന്നാലിപ്പോള്‍ 23 കിലോയോളം തൂക്കം കുറച്ചാണ് നമിത തിരിച്ചുവരവ് നടത്തുന്നത്.

96 കിലോയില്‍നിന്ന് 73 കിലോയിലേക്കാണ് നമിത തന്റെ ഭാരം കുറച്ചത്. ഇതുവരെ 23 കിലോ കുറച്ചു. ഇനിയും എട്ടു കിലോകൂടി കുറയ്ക്കണമെന്നും താരം പറയുന്നു. ഇതിനൊപ്പമാണ് താന്‍ വിവാഹം കഴിക്കില്ലെന്ന നിര്‍ണായക തീരുമാനം താരം ആരാധകരോട് പങ്കുവച്ചത്. ആരാധകരില്‍ നിന്നും ഒരുപാട് സ്‌നേഹപ്രകടനവും വിവാഹവാഗ്ദാനങ്ങളും ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഭരത് നായകനാകുന്ന ‘പൊട്ട്’ എന്ന ഹൊറര്‍ ചിത്രത്തില്‍ സ്ലിം ബ്യൂട്ടിയുടെ വേഷത്തിലാണ് നമിത എത്തുന്നത്. ഇനിയ, മനീഷാ യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2011ലാണ് നമിത അവസാനമായി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് രണ്ടു കന്നഡ ചിത്രങ്ങളില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News