പത്താന്‍കോട്ട് ഭീകരാക്രമണം; സല്‍വിന്ദര്‍ സിംഗിന് എന്‍ഐഎയുടെ ക്ലീന്‍ചിറ്റ്; പരിശോധനകളില്‍ തെളിവ് കണ്ടെത്തിയില്ലെന്ന് വിശദീകരണം

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഗുരുദാസ്പൂര്‍ എസ്.പി സല്‍വിന്ദര്‍ സിംഗിന് പങ്കില്ലെന്ന് എന്‍ഐഎ. കേസില്‍ സിംഗിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ അന്വേഷണസംഘം തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നുണ പരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകളില്‍ നിന്ന് സല്‍വിന്ദറിനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ചിറ്റ് നല്‍കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

ഭീകരാക്രമണത്തിന് ശേഷം രണ്ടാഴ്ചയോളം സല്‍വിന്ദറിനെ അന്വേഷണസംഘം സ്ഥിരമായി ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും സംശയകരമായി ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

പത്താന്‍കോട്ടെ വ്യോമതാവളത്തില്‍ ജനുവരി രണ്ടിന് നടന്ന ആക്രമണത്തില്‍ മലയാളി കമാന്‍ഡോ ഉള്‍പ്പെടെ ഏഴു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ആറ് ഭീകരരെയും സൈന്യം മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. സല്‍വിന്ദറിന്റെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ ആക്രമണത്തിന് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here