സോളാര്‍ കേസില്‍ ഐജി തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമെന്ന് പിണറായി; വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

കോഴിക്കോട്: സോളാര്‍ കേസില്‍ സരിതാ നായരുടെ ഫോണ്‍ രേഖകള്‍ ഐജി ടിജെ ജോസ് തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമാണെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളടക്കമുള്ളവരുമായി സരിത നടത്തിയ ഫോണ്‍സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ഐജി നശിപ്പിച്ചുവെന്ന ഡിജിപി സെന്‍കുമാറിന്റെ വെളിപെടുത്തല്‍ നിസാരമായി കാണാനാകില്ല. ഇത്തരത്തില്‍ തെളിവ് നശിപ്പിച്ചിട്ടും ഐജിക്കെതിരെ നടപടി എടുക്കാത്തത് ഉന്നത ഇടപെടല്‍ മൂലമാണെന്നും വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പിണറായി പറഞ്ഞു.

ഐജിക്കെതിരെ എന്തു കൊണ്ട് നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. നടപടി ഉണ്ടാകില്ലയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നല്‍കിയ ഉറപ്പിലാകും ഐജി തെളിവ് നശിപ്പിച്ചത്. സോളാര്‍ കേസുമായി ബന്ധപെട്ട് പൊലീസില്‍ അരുതാത്തത് പലതും നടന്നിട്ടുണ്ട്. കേസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ചാലക്കുടിയില്‍ നിന്ന് പൊലീസ് സംഘം എത്തിയിരുന്നെങ്കിലും പെരുമ്പാവൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. സരിതയുടെ വീട് റെയ്ഡ് ചെയ്യാത്തത് കേസില്‍ ഉന്നതരെ സംരക്ഷിക്കാനാണ്. സോളാര്‍ കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആദ്യം മുതലെ തങ്ങള്‍ പറഞ്ഞിരുന്നതാണ്. ഡിജിപിയുടെ വെളിപെടുത്തല്‍ അതിനെ സാധൂകരിക്കുകയാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News