സണ്ണി ലിയോണിന്റെ മസ്തിസാദെയിലെ ഗാന ചിത്രീകരണ വീഡിയോ പുറത്ത്; ദേഖേഗാ രാജാ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

സണ്ണി ലിയോണ്‍ പ്രധാനവേഷത്തിലെത്തിയ മസ്തിസാദെയിലെ ഗാന ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. ചിത്രത്തിലെ ഹിറ്റ് പാട്ടുകളിലൊന്നായ ‘ദേഖേഗാ രാജാ’ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

ഏക് പഹേലി ലീലയ്ക്കു ശേഷം സണ്ണി ലിയോണ്‍ നായികയായെത്തുന്ന സെക്‌സ് കോമഡി ചിത്രമാണ് മസ്തിസാദെ. 18 വയസ്സായവര്‍ മാത്രം കണ്ടാല്‍ മതിയെന്ന മുന്നറിയിപ്പോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയത്. ഇരട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. ലൈലാ ലെലേ, ലില്ലി ലെലേ എന്നീ ഇരട്ട സഹോദരങ്ങളെയാണ് സണ്ണി അവതരിപ്പിക്കുന്നത്. മിലാപ് സവേരിയാണ് സംവിധാനം. ആനന്ദ് രാജ് ആനന്ദാണ് സംഗീതം. വിര്‍ ദാസ്, തുഷാര്‍ കപൂര്‍ എന്നിവരാണ് സണ്ണിക്ക് ജോഡികളായി എത്തുന്നത്. ജനുവരി 29ന് ചിത്രം റിലീസ് ചെയ്യും.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News