ദിലീപും കുഞ്ചാക്കോ ബോബനും ശത്രുതയില്‍? കാരണം മഞ്ജു വാര്യരോ?

ദിലീപും കുഞ്ചാക്കോ ബോബനും തമ്മില്‍ ശത്രുതയിലാണെന്ന് ഗോസിപ്പ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ഇരുവരും കടുത്ത ശത്രുതയിലാണെന്നും നേരില്‍ കണ്ടാല്‍ പോലും മിണ്ടാറില്ലെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പുതിയ വാര്‍ത്തകള്‍.

ദോസ്ത്, കല്യാണരാമന്‍, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഇപ്പോള്‍ ദിലീപും കുഞ്ചാക്കോ ബോബനും ഒന്നിച്ച് അഭിനയിക്കുന്നില്ലെന്നും ദിലീപ് ചാക്കോച്ചനില്‍ നിന്ന് മാനസികമായി അകന്നെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍.

ഇരുവരെയും ഒന്നിപ്പിച്ച് ചിത്രമെടുക്കാന്‍ ചില സംവിധായകര്‍ പ്ലാന്‍ ചെയ്‌തെങ്കിലും നടക്കുന്നില്ല എന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദോസ്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. 2002ല്‍ റിലീസ് ചെയ്ത കല്യാണരാമന് വേണ്ടിയാണ് രണ്ടാമത് ചാക്കോച്ചനും ദിലീപും ഒന്നിച്ചത്. പിന്നീട് ലാല്‍ ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദിലീപ് സ്പാനിഷ് മസാലയിലെ വേഷം ചെയ്തത്.

അതേസമയം, ഇരുവരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകാന്‍ കാരണം മഞ്ജുവാര്യരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൗ ഓള്‍ഡ് ആര്‍യുവില്‍ നായകനായി ചാക്കോച്ചനെ തീരുമാനിച്ചത് ദിലീപിനെ കൂടുതല്‍ ദേഷ്യത്തിലാക്കിയത്രെ. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കുന്നില്ലയെന്നതും പ്രചരണങ്ങള്‍ക്ക് ശക്തി പകരുന്നു.

നിലവില്‍ കുഞ്ചാക്കോ ബോബനുമൊത്ത് വേട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജുവാര്യര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News