തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബു രാജിക്കു യാറാകണമെന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ്. കോടതി വിധി മാനിക്കണമെന്നു മന്ത്രി പി ജെ ജോസഫും പ്രതികരിച്ചു. അതേസമയം, കോടതിവിധിയോടു പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറായില്ല.
തനിക്കു പറയാനുള്ള ഭാഗം ഇന്നുതന്നെ വ്യക്തമാക്കുമെന്നു കെ ബാബു പറഞ്ഞു. ഉത്തരവു വരുമ്പോള്‍ കൊച്ചിയില്‍ മെട്രോ സര്‍വീസിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ബാബു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം, കേസില്‍ കുറ്റാരോപിതനായ താന്‍ അന്വേഷണം നേരിടേണ്ടിവന്നാല്‍ രാജിവയ്ക്കുമെന്ന വാക്കുകള്‍ ബാബു പാലിക്കുമോ എന്നു കാത്തിരിക്കുകയാണ് കേരളം. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായ കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് തനിക്കെതിരേ എന്തെങ്കിലും നടപടിയുണ്ടായാല്‍ രാജിവയ്ക്കുമെന്നു ബാബു പറഞ്ഞത്. ഇപ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതി കടുത്ത ഭാഷയില്‍ ബാബുവിനെ വിമര്‍ശിക്കുകയും ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേരത്തേ പറഞ്ഞ വാക്കു ബാബു പാലിക്കുമോ വിഴുങ്ങുമോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here