തിരുവനന്തപുരം/കോഴിക്കോട്: എസ്എന്‍സി ലാവലിന്‍ കേസ് ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വിഷയം മാറ്റാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കെ ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനോടു പ്രതികരിക്കുകയായിരുന്നു വി എസ്. ബാബു രാജിവയ്ക്കണമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ആവശ്യപ്പെട്ടു.
വിജിലന്‍സ് കോടതിയുടെ വിമര്‍ശനങ്ങള്‍ ചെന്ന് തറയ്ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലാണ്. ബാബുവിന്റെ അഴിമതി അന്വേഷിച്ചാല്‍ അവസാനം കുടുങ്ങുന്നത് ഉമ്മന്‍ചാണ്ടിയായിരിക്കും. അവസാനം ഉമ്മന്‍ചാണ്ടിയുടെ ഗതിയും ഇതുതന്നെയാകുമെന്നും വിഎസ് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ. ബാബു രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. കസില്‍ പ്രധാനവില്ലന്‍ കെ. ാബുവാണ്. വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കപ്പെടുകയാണ്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് നവകേരള മാര്‍ച്ചില്‍ സംസാരിക്കുമ്പോഴാണ് ബാബു രാജിവച്ച് അന്വേഷണം നേരിടണമെന്നു പിണറായി ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here