വേങ്ങര: ഒരു വര്‍ഷത്തനിടയില്‍ രണ്ടു പ്രമുഖ മന്ത്രിമാരാണ് അഴിമതിയാരോപണ വിധേയരായി രാജിവച്ചതെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിക്കു മുഖ്യമന്ത്രിയായിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചില്‍ വേങ്ങരയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
മന്ത്രിയായിരിക്കാന്‍ ബാബു പരമാവധി ശ്രമിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ ബാബുവിനെതിരായിരുന്നു. എന്നിട്ടും ഉരുണ്ടുകളിക്കുകയായിരുന്നു. വിജിലന്‍സിന് ആത്മാര്‍ഥതയില്ലെന്ന കോടതി പരാമര്‍ശം അത്യന്തം ഗൗരവമുള്ളതാണ്. വിജിലന്‍സ് വകുപ്പു കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സ്ഥാനമൊഴിയണം. ബാബു പ്രഥമൃഷ്ട്യാ കുറ്റക്കാരനാണെന്ന നിഗമനത്തിലാണ് കോടതിയെത്തിയത്. ഇതാണ് കോടതി ഉത്തരവിലൂടെ വ്യക്തമാകുന്നത്.
കേരള മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോകേണ്ടിവന്നു. ഒരാള്‍ സര്‍ക്കാരിന്റെ ഖജനാവിന്റെ സൂക്ഷിപ്പുകാരന്‍. മേേറ്റയാള്‍ ഉമ്മന്‍ചാണ്ടിയുടെ മടിശീലയുടെ സൂക്ഷിപ്പുകാരന്‍. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ ഇരിക്കാന്‍ യോഗ്യനല്ല. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദം ഉപയോഗിച്ചു വന്നത്.
കേരളം പൂര്‍ണമായി അഴിമതി മുക്തമാകണം. എല്ലാ സര്‍ക്കാര്‍ നടപടികളും സുതാര്യമാക്കണം. സമയബന്ധിതമായി തീരുമാനങ്ങളുണ്ടാകണം. അഴിമതി വിമുക്ത കേരളം സൃഷ്ടിക്കല്‍ സാധ്യമായ കാര്യമാണെന്നും പിണറായി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here