സിപിഐഎമ്മിനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ച ബാബു മലര്‍ന്നു കിടന്ന് തുപ്പുന്നെന്ന് വിഎസ്; ആരോപണം പരിഹാസ്യമെന്നും വിഎസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് സിപിഐഎമ്മും ബിജു രമേശും ഗൂഢാലോചന നടത്തിയതാണെന്ന കെ ബാബുവിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആരോപണം പരിഹാസ്യമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തരുത്. അസംബന്ധം പറയുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിന് തുല്യമാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here