ദുബായില്‍ ഇന്ത്യക്കാരി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കെതിരായ വിധി ഫെബ്രുവരി എട്ടിന്

ദുബായ്: ദുബായില്‍ പതിനേഴുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലിഫ്റ്റിനുള്ളില്‍ വച്ചുപീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കുള്ള ശിക്ഷ ഫെബ്രുവരി എട്ടിനു വിധിക്കും. നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടി താമസിക്കുന്ന കെട്ടിടസമുച്ചയത്തിലെ ലിഫ്റ്റിലായിരുന്നു പീഡനശ്രമം.

മുപ്പതുകാരനാണ് ആരോപണവിധേയന്‍. വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ താന്‍തെറ്റു ചെയ്തിട്ടില്ലെന്നു വാദിച്ചെങ്കിലും തെളിവുകള്‍ ഇയാള്‍ക്കെതിരാണ്. ഉച്ചയ്ക്കു രണ്ടരയ്ക്കു സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ലിഫ്റ്റില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു എന്ന അവസരം മുതലെടുത്തു പീഡിപ്പിക്കുകയായിരുന്നെന്നാണ് കുറ്റപത്രം.

സ്‌കൂള്‍ ബസില്‍നിന്നിറങ്ങി ഫഌറ്റിന്റെ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഒപ്പം കയറിയ ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നെന്നാണ് പരാതി. രണ്ടു തവണ ഇങ്ങനെ ചെയ്‌തെന്നും ലിഫ്്റ്റ് തുറന്നപ്പോള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നുമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. അന്വേഷണത്തില്‍ ഇയാളോ ഇയാളുമായി ബന്ധമുള്ള ആരെങ്കിലുമോ സംഭവം നടന്ന ഫഌറ്റില്‍ താമസിക്കുന്നില്ലെന്നും വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News