ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്; ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ചരിത്രത്തില്‍; അഞ്ചു മത്സരങ്ങളില്‍ പിറന്നത് 3,159 റണ്‍സ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ലോകറെക്കോര്‍ഡ്. ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന പരമ്പര എന്ന റെക്കോര്‍ഡാണ് ഇന്ത്യ-ഓസീസ് ഏകദിന പരമ്പരയെ തേടിയെത്തിയത്. അഞ്ചു മത്സരങ്ങളില്‍ നിന്നായി പരമ്പരയില്‍ പിറന്നത് 3,159 റണ്‍സായിരുന്നു. 51.78 റണ്‍ ശരാശരിയിലാണ് 3,159 റണ്‍ പിറന്നത്. ആകെ 10 ഇന്നിംഗ്‌സുകള്‍ കളിച്ചു.

അഞ്ചു മത്സരങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ നേടിയ 349 റണ്‍സാണ്. കുറഞ്ഞ സ്‌കോര്‍ 323 റണ്‍സും. ഒരോവറില്‍ ശരാശരി 6.36 റണ്‍സ് വീതം പിറന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് പരമ്പരയായിരുന്നു ഇതുവരെ കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡിന് ഉടമ. അന്നു അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആകെ പിറന്നത് 3,151 റണ്‍സായിരുന്നു. 408 റണ്‍സായിരുന്നു അന്നത്തെ ഉയര്‍ന്ന സ്‌കോര്‍.

2003-2004ല്‍ നടന്ന ഇന്ത്യ പാകിസ്താന്‍ പരമ്പര 2,963 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. 2,860 റണ്‍സുമായി ശ്രീലങ്ക-ഇംഗ്ലണ്ട് നാറ്റ്‌വെസ്റ്റ് പരമ്പരയാണ് നാലാം സ്ഥാനത്ത്. 2014-15ലെ ഇന്ത്യ ശ്രീലങ്ക പരമ്പരയില്‍ പിറന്നത് 2,822 റണ്‍സായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here