ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡിഞ്ഞോ കൊച്ചിയിലെത്തി; പ്രിയതാരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കോഴിക്കോട്ടെ കളിയാരാധകര്‍

കോഴിക്കോട്: ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡിഞ്ഞോ ഇന്ന് കോഴിക്കോട്ടെത്തും. പുനരാരംഭിക്കുന്ന സേഠ്‌നാഗ്ജി ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് റൊണാള്‍ഡിഞ്ഞോ എത്തുന്നത്. വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് റൊണാള്‍ഡിഞ്ഞോയ്ക്ക് സ്വീകരണം നല്‍കും. രാവിലെ കൊച്ചിയിലെത്തിയ താരം ഹെലികോപ്ടര്‍ മാര്‍ഗ്ഗം കോഴിക്കോടേക്ക് പോകും.

കളിക്കളത്തില്‍ മെയ് വഴക്കത്തിന്റെ മികവിയും പ്രതീകം. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ എണ്ണം പറഞ്ഞ ഗോളുകള്‍. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമംഗവും 2004ലും 2005ലും ലോകഫുട്‌ബോളറുമായ റൊണാള്‍ഡിഞ്ഞോ ഫുട്‌ബോളിനെ ഹൃദയത്തിലേറ്റുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇന്നെത്തുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ മൂഹൂര്‍ത്തമാണ് ലഭിക്കുന്നത്. പുനരാരംഭിക്കുന്ന സേഠ്‌നാഗ്ജി ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസഡറായെത്തുന്ന റൊണാള്‍ഡിഞ്ഞോയെ വരവേല്‍ക്കാന്‍ കളിയാരാധകര്‍ തയ്യാറെടുത്തു കഴിഞ്ഞു. വൈകുന്നേരം കോഴിക്കോട് ബീച്ചില്‍ റൊണാള്‍ഡിഞ്ഞോക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ വച്ച് സേഠ്‌നാഗ്ജി കുടുംബാംഗങ്ങള്‍ കൈമാറുന്ന നാഗ്ജി ട്രോഫി റൊണാള്‍ഡിഞ്ഞോ കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈമാറും. കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനും സൗദിയില്‍ നിന്നുള്ള മോണ്ടിയല്‍ സ്‌പോര്‍ട്‌സും സംയുക്തമായാണ് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം സേഠ് നാഗ്ജി ഫുട്‌ബോള്‍ വീണ്ടും സംഘടിപ്പിക്കുന്നത്. ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട്, റുമേനിയ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് ക്ലബുകളും ഇന്ത്യയില്‍ നിന്ന് ഐ ലീഗ് ക്ലബുമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി അഞ്ച് മുതല്‍ ഇരുപത്തിയൊന്ന് വരെ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News