ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; ചണ്ഡിഗഢില്‍ വിമാനമിറങ്ങുന്ന ഹൊലാന്റേയെ മോദി സ്വീകരിക്കും; രാജ്യത്ത് കനത്ത സുരക്ഷ

ദില്ലി: റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊലാന്റേ ഇന്ന് ഇന്ത്യയില്‍ എത്തും. പാരീസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ജനതയക്കുള്ള പിന്തുണയുടെ ഭാഗമായാണ് ഫ്രാങ്കോയിസ് ഹൊലാന്റേയെ റിപ്പബ്ലിക്ക് ദിന അതിഥിയായി രാജ്യം ക്ഷണിച്ചത്.

മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായാണ് ഹൊലാന്റേ എത്തുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ചണ്ഡിഗഢിലാണ് ഹൊലാന്റേ വിമാനമിറങ്ങുക. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി ഹൊലാന്റേയെ സ്വീകരിക്കും. മോദിയോടൊപ്പം പ്രമുഖ വ്യവസായികളുമായി ഫ്രാന്‍ങ്കോയിസ് ഹൊലാന്റേ് കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് മോദിക്കൊപ്പം ചണ്ഡീഗഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ദില്ലിയിലേക്ക് തിരിക്കും. ഞായറാഴ്ച്ച ദില്ലിയില്‍ വച്ച് ഇരുപ്രധാനമന്ത്രിമാരും വ്യവസായ പ്രമുഖന്‍മാര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. അതിന് ശേഷം ചൊവ്വാഴ്ച്ച ഇന്ത്യയുടെ വര്‍ണ്ണാഭമായ റിപ്പബ്ലിക്ക് ദിനാഷോഘങ്ങളില്‍ മുഖ്യാതിഥിയായി ഫ്രാന്‍ങ്കോയിസ് ഹൊലാന്റേ പങ്കെടുക്കും.

പാരീസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ജനതയ്ക്കുള്ള പിന്തുണ അറിയിച്ചാണ് ഫ്രഞ്ച് പ്രസിഡന്റിനെ ഇന്ത്യ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയാക്കുന്നത്. പരേഡില്‍ ഫ്രഞ്ച് സേനയും പങ്കെടുക്കും. തീവ്രവാദ വിരുദ്ധ നടപടി, പ്രതിരോധം,സോളാര്‍ സഹകരണം എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപെടുത്താന്‍ ഫ്രാന്‍ങ്കോയിസ് ഹൊലാന്റേ സന്ദര്‍ശനം വഴിവയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News