അര്‍ച്ചന കവി വിവാഹിതയായി; സിനിമാ രംഗത്തുനിന്ന് റിമ കല്ലിങ്കലും മാളവികാ മോഹനനും പങ്കെടുത്തു

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സിനിമാ രംഗത്തുനിന്ന് റിമ കല്ലിങ്കലും മാളവികാ മോഹനനും പങ്കെടുത്തു.

കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അബീഷ് കോമഡി ഷോകളിലൂടെയാണ് പ്രശസ്തനായത്. 2009ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന സിനിമയില്‍ അരങ്ങേറിയത്.

അബിഷിന്റെ വിവാഹ അഭ്യര്‍ത്ഥന ആദ്യം അര്‍ച്ചന നിരസിച്ചെങ്കിലും ഒടുവില്‍ സമ്മതം മൂളുകയായിരുന്നെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News