കല്‍ത്തുറുങ്കില്‍ നിന്ന് സമ്മേളന വേദിയിലേക്ക്; പൊലീസ് കള്ളക്കേസില്‍ കുടുക്കിയ എസ്എഫ്‌ഐ നേതാവിന് ആവേശ്വേജ്വല സ്വീകരണം

ദില്ലി: കല്‍ത്തുറുങ്കില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥി നേതാവിന് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ ആവേശ്വേജ്വല സ്വീകരണം. പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച എസ്എഫ്‌ഐ സിക്കര്‍ ജില്ലാ സെക്രട്ടറി സുഭാഷ് ജാക്കര്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് നേരെ എത്തിയത് അഖിലേന്ത്യാ സമ്മേളന നഗരിയിലാണ്. ആര്‍എസ്എസ് എബിവിപി ആക്രമണത്തില്‍ ഗുതുതര പരുക്കേറ്റ സുഭാഷിനെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്.

ആര്‍എസ്എസ് ആക്രമണത്തില്‍ ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായാണ് സുഭാഷ് ജാക്കര്‍ സമ്മേളന പ്രതിനിധികള്‍ക്ക് ആവേശം പകരാനെത്തിയത്. പ്രവര്‍ത്തകര്‍ തോളിലേറ്റി സമ്മേളന വേദിയില്‍ എത്തിച്ച സുഭാഷിനെ പ്രതിനിധികള്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. സര്‍വ്വകലാശാലയിലെ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ നിരാഹാരം സമരം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയാണ് ഡിസംബര്‍ ഇരുപതിന് രാത്രി ആര്‍എസ്എസ് സംഘം എസ്എഫ്‌ഐ സിക്കര്‍ ജില്ലാ സെക്രട്ടറിയായ സൂഭാഷിനെ ആക്രമിച്ചത്.

sfi-leader-2

പതിയിരുന്ന് ആക്രമണം നടത്തിയ ആര്‍എസ്എസുകാരുടെ വധശ്രമത്തില്‍ നിന്നും ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട സുഭാഷിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേ ദിവസം സൂഭാഷിനെ ആക്രമിച്ചതിനെതിരെയും ഫീസ് വര്‍ദ്ധനയ്ക്ക് എതിരെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ഭീകരമര്‍ദ്ധനം അഴിച്ചു വിട്ടു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂഭാഷ് ഉള്‍പ്പെടെ 54 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് കാലൊടിഞ്ഞ് നടക്കാന്‍ പോലും കഴിയാതിരുന്ന സുഭാഷിനെ ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്ത് പിന്നീട് സിക്കര്‍ ജില്ലാ ജയിലിലടച്ചു. സമ്മേളനം തുടരുന്നതിനിടെ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച സുഭാഷ് നേരെ എത്തിയത് സമ്മേളന നഗരിയിലേക്കാണ്. വര്‍ഗ്ഗീയതയ്‌ക്കെതിരെയും വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും രാജ്യത്ത് ഉയര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ സംഘപരിവാറിന്റെ കൈയ്യൂക്കുകൊണ്ടും കള്ളക്കേസുകള്‍ കൊണ്ടും തടയാനാകില്ലെന്ന് സൂഭാഷ് ജാക്കര്‍ പറഞ്ഞു.

രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സമ്മേളന പ്രതിനിധികള്‍ രാജസ്ഥാന്‍ എസ്എഫ്‌ഐയുടെ കരൂത്തനായ നോതാവ് സൂഭാഷ് ജാക്കറിന് അഭിവാദ്യം അര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News