കോയമ്പത്തൂര്‍ സിഎംഎസ് കോളേജില്‍ റാഗിംഗ് എതിര്‍ത്ത മലയാളി വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ ശ്രമം; വയനാട് സ്വദേശിയടക്കം ആറു പേര്‍ക്കെതിരെ മൊഴി

ആലപ്പുഴ: കോയമ്പത്തൂര്‍ സിഎംഎസ് കോളേജില്‍ റാഗിംഗ് എതിര്‍ത്ത മലയാളി വിദ്യാര്‍ത്ഥിക്ക് നേരെ വധശ്രമം. ഒന്നാം വര്‍ഷ ബയോ ടെക്‌നോളജി വിദ്യാര്‍ത്ഥിയും മാവേലിക്കര വള്ളിക്കുന്നം സ്വദേശിയുമായ ഗോവിന്ദാണ് സീനിയേഴ്‌സിന്റെ റാഗിംഗിനെ എതിര്‍ത്തതിനെ തുടര്‍ന്ന് ആക്രമണത്തിന് ഇരയായത്. തുണിയില്‍ കല്ല് പൊതിഞ്ഞ ശേഷമാണ് സംഘം ഗോവിന്ദിനെ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഗോവിന്ദ് ചികിത്സയിലാണ്.

വയനാട് സ്വദേശി സനുപ് അടക്കം ആറു പേര്‍ക്കെതിരെ ഗോവിന്ദ് മൊഴി നല്‍കിയിട്ടുണ്ട്. ബിബിഎ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളാണിവര്‍. വിദ്യാര്‍ത്ഥികളില്‍ നിന്നും റാഗിംഗിന്റെ പേരില്‍ ഗുണ്ടാ പിരിവ് നടത്തുന്നത് ചോദ്യം ചെയ്തതിനാണ് ഗോവിന്ദിനെ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നു സഹപാഠികള്‍ ഗോവിന്ദിനെ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാവേലിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂര്‍ ശരണം പെട്ടിയിലാണ് സിഎംഎസ് കോളേജ് സ്ഥിതി ചെയ്യുന്നത്.

രേഖമൂലമുള്ള പരാതി ലഭിച്ചാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ സാധിക്കൂയെന്ന് കോളേജ് മാനേജ്‌മെന്റ് പറഞ്ഞെന്ന് ഗോവിന്ദിന്റെ പിതാവ് കൈരളി പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News