മലേഷ്യന്‍ ഓപ്പണില്‍ കിരീടം തിരിച്ചുപിടിച്ച് പിവി സിന്ധു; സ്‌കോട്‌ലന്‍ഡ് താരത്തെ തോല്‍പിച്ചു; സിന്ധുവിന്റെ രണ്ടാം കിരീടനേട്ടം

ക്വാലലംപൂര്‍: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍ഡ്പ്രിക്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന്. സ്‌കോട്‌ലന്‍ഡിന്റെ കേഴ്‌സ്റ്റി ഗില്‍മോറിനെ നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ കിരീടനേട്ടം. സ്‌കോര്‍ 21-15, 21-9. കരിയറിലെ രണ്ടാം മലേഷ്യന്‍ ഗ്രാന്‍ഡ്പ്രിക്‌സ് കിരീടമാണ് സിന്ധുവിന്റേത്. ഇതുവരെ ആകെ അഞ്ച് ഗ്രാന്‍ഡ്പ്രിക്‌സ് കിരീടങ്ങള്‍ ചൂടിയിട്ടുണ്ട് സിന്ധു. മൂന്നാം സീഡ് സിന്ധു ഒരു സ്വെറ്റ് പോലും നഷ്ടപ്പെടാതെയാണ് കിരീടം ചൂടിയത്. അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ ഒരു ഘട്ടത്തില്‍ പോലും സിന്ധുവിന് കേഴ്‌സ്റ്റി വെല്ലുവിളിയുയര്‍ത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News