കാഴ്ചപരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി-20 കിരീടം ഇന്ത്യക്ക്; പാകിസ്താനെ 45 റണ്‍സിന് തോല്‍പിച്ചു

കൊച്ചി: കാഴ്ചാപരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ഇന്ത്യക്ക്. കൊച്ചിയില്‍ നടന്ന ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. 45 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ജയത്തിന് 45 റണ്‍സ് അകലെ കാലിടറി വീണു. നിശ്ചിത 20 ഓവറില്‍ 163 റണ്‍സെടുക്കുന്നതിനിടെ പാകിസ്താന്റെ എല്ലാവരും പുറത്തായി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 208 റണ്‍സെടുത്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here