പാകിസ്താന് താക്കീതുമായി അമേരിക്ക; തീവ്രവാദത്തിന്റെ കണ്ണികള്‍ തകര്‍ക്കണം; ഏഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ നേതൃത്വം നല്‍കണമെന്നും ഒബാമ

വാഷിംഗ്ടണ്‍: പാകിസ്താന് കടുത്ത ഭാഷയില്‍ താക്കീതുമായി അമേരിക്ക. ഭീകരവാദികളെ പാകിസ്താന്റെ മണ്ണില്‍നിന്ന് തുടച്ച് നീക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. തീവ്രവാദത്തിന്റെ എല്ലാ കണ്ണികളെയും പാകിസ്താന്‍ നശിപ്പിക്കണം. പാകിസ്താനിലെ അസ്ഥിരത അവരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. തീവ്രവാദത്തിനെതിരെ കടുത്ത നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കണം എന്നും അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.

പത്താന്‍കോട്ട് ആക്രമണം പൊറുക്കാനാവാത്ത ഭീകരതയാണ് എന്നും ഒബാമ കുറ്റപ്പെടുത്തി. തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന്റെ പ്രതിബദ്ധത തെളിയിക്കുന്നതിനുള്ള അവസരമാണിത്. അതുകൊണ്ടുതന്നെ തീവ്രവാദത്തിന്റെ കണ്ണികള്‍ ഓരോന്നായി തകര്‍ക്കണം എന്നും പാകിസ്താനോട് ബരാക് ഒബാമ ആവശ്യപ്പെട്ടു. ഏഷ്യ – പസഫിക് – ഇന്ത്യന്‍ മഹാസമുദ്ര മേഖലകളില്‍ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും നേതൃത്വം നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബരാക് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News