വീട്ടുകാരുടെ ശകാരം സഹിക്കാനാകാതെ ജയിലിലേക്കു താമസം മാറ്റാന്‍ യുവാവ് ലോക്കല്‍ ട്രെയിനിന് തീയിട്ടു; 25 വയസുകാരന്‍ അറസ്റ്റില്‍

മുംബൈ: മാനസിക രോഗിയായ യുവാവ് വീട്ടില്‍നിന്നു ജയിലിലേക്കു താമസം മാറ്റാന്‍ നിര്‍ത്തിയിട്ട ലോക്കല്‍ ട്രെയിനിനു തീയിട്ടു. മുംബൈയില്‍ ചര്‍ച്ച് ഗേറ്റ്, മറീന്‍ ലൈന്‍ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. വിഷാദരോഗിയായ ഇരുപത്തഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂര്‍ സ്വദേശിയാണ് ഇയാള്‍. ആറുമാസമായി ജോലി അന്വേഷിച്ചു മുംബൈയിലാണ് താമസം.

ലേഡീസ് കംപാര്‍ട്‌മെന്റിനാണ് തീയിട്ടത്. മൂപ്പതു മിനുട്ടോളം സമയമെടുത്തു തീയണയ്ക്കാന്‍. തൊട്ടടുത്തുള്ള ജനറല്‍ കംപാര്‍ട്‌മെന്റിലേക്കും തീപടര്‍ന്നു. പുലര്‍ച്ചെ ട്രെയിന്‍ വൃത്തിയാക്കുന്ന സമയം നോക്കിയായിരുന്നു അതിക്രമം. തീ പടരുന്നതു കണ്ട് ക്ലീനീംഗ് ജോലിക്കാര്‍ ഓടിയെത്തിയപ്പോള്‍ തീയിട്ട യുവാവ് കംപാര്‍ട്‌മെന്റ് നോക്കി നില്‍ക്കുകയായിരുന്നു. പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയായിരുന്നു. ജോലി കിട്ടാത്ത കാരണം പറഞ്ഞു വീട്ടുകാര്‍ നിരന്തരം ശകാരിക്കുമായിരുന്നെന്നും എളുപ്പത്തില്‍ ജയിലില്‍ പോകാനാണ് ട്രെയിനിനു തീയിട്ടതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here