മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ തീവച്ചു കൊന്ന ശേഷം യുവതി പൊലീസില്‍ കീഴടങ്ങി

ചെന്നൈ: മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവിനെ 23 കാരിജീവനോടെ തീകൊളുത്ത കൊന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. കൊന്ന ശേഷം യുവതി പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. മഹേശ്വരന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മദ്യപിച്ച് വീട്ടിലെത്തിയ മഹേശ്വരന്‍ ഭാര്യയെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങി. ഇത് ഇരുവരും തമ്മില്‍ വഴക്കുണ്ടാകാന്‍ ഇടയാക്കി.

വഴക്ക് രൂക്ഷമായതോടെ ഭാര്യ മഹേശ്വരനു മേല്‍ മണ്ണെണ്ണയെടുത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മലേഷ്യയില്‍ ജോലി ചെയ്യുന്ന മഹേശ്വരന്‍ അടുത്തിടെയാണ് വീട്ടിലെത്തിയത്. പൊങ്കല്‍ വീട്ടില്‍ ആഘോഷിക്കുന്നതിനായിരുന്നു മഹേശ്വരന്‍ എത്തിയത്. ശിവഗംഗ ജില്ലയിലെ ദേവക്കോട്ടൈയിലാണ് മഹേശ്വരനും കുടുംബവും താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News