വിവാഹവേദിയിലേക്ക് വധു എത്തിയത് ബുള്ളറ്റ് ഓടിച്ച്; വീഡിയോ കാണാം

വിവാഹവേദിയിലേക്ക് ഇടതും വലതും അമ്മയെയും അമ്മായിമാരെയും നിരത്തി നാണംകുണുങ്ങി വധു എത്തിയിരുന്ന കാലമൊക്കെ പേയി. ഇത് ആധുനിക യുഗമാണ്. വധുവിന്റെ വരവൊക്കെ പുതിയ രൂപത്തിലായിരിക്കും. അഹമ്മദാബാദില്‍ ഒരു വധു വിവാഹവേദിയിലേക്ക് എത്തിയത് വിപണിയിലെ പുതിയ മോഡല്‍ ബുള്ളറ്റ് ഓടിച്ചു കൊണ്ടായിരുന്നു. 26 കാരിയായ അയിഷ ഉപാധ്യായ എന്ന കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറാണ് വിവാഹവേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് എത്തിയത്.

തന്റെ 13-ാം വയസ്സുമുതല്‍ അയിഷ ബൈക്ക് ഓടിക്കുന്നയാളാണ്. സ്വന്തമായി ഒരു ബൈക്കര്‍ ഗ്രൂപ്പും അയിഷക്കുണ്ടെന്നാണ് അറിവ്. തനിക്ക് ബുള്ളറ്റ് ഇഷ്ടമായതിനാല്‍ താന്‍ തന്നെയാണ് രക്ഷിതാക്കളോട് വിവാഹവേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് വരാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞതെന്ന് അയിഷ പറഞ്ഞു. രസകരമായ കാര്യം എന്താണെന്നാല്‍ അയിഷയെ വിവാഹം കഴിക്കുന്ന ബിസിനസുകാരനായ ലോകിക് ബൈക്ക് ഓടിക്കാന്‍ അറിയാത്ത ആളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News