മക്കിന്റോഷ് മുതല്‍ മാക് വരെ; 1984 മുതലുള്ള ആപ്പിളിന്റെ വളര്‍ച്ചാഘട്ടങ്ങള്‍

32 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് സ്റ്റീവ് ജോബ്‌സ് കംപ്യൂട്ടര്‍ രംഗത്ത് സൃഷ്ടിച്ച മാകിന്റെ ആദ്യരൂപം അവതരിപ്പിച്ചത്. 1984-ല്‍ ജനുവരി 24നായിരുന്നു ഒറിജിനല്‍ മക്കിന്റോഷ് ജോബ്‌സ് അവതരിപ്പിച്ചത്. അന്നുമുതല്‍ ഓരോ ഘട്ടങ്ങളിലായി വികസിച്ച മക്കിന്റോഷ് ഇന്ന് മാക് എന്ന രൂപത്തിലെത്തി നില്‍ക്കുന്നു. മക്കിന്റോഷ് മുതല്‍ മാക് വരെ എത്തി നില്‍ക്കുന്ന ആപ്പിളിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ അറിയാം.

ഇന്റഗ്രല്‍ ഗ്രാഫിക്കല്‍ യൂസര്‍

1984 ജനുവരി 24ന് ആദ്യത്തെ മക്കിന്റോഷ് അവതരിപ്പിക്കുമ്പോള്‍ അത് മുഴുവനായും ഗ്രാഫിക്കല്‍ യൂസര്‍ ആയിട്ടായിരുന്നു മക്കിന്റോഷ് എത്തിയത്. ഗ്രാഫിക്കല്‍ ഉപയോഗത്തിനുള്ള ഒരു സര്‍ഫേസും ഒരു മൗസുമാണ് അന്ന് പുറത്തിറക്കിയത്. അന്നു പ്രധാന പേഴ്‌സണല്‍ കംപ്യൂട്ടറുകളായിരുന്ന കമ്മഡോര്‍ 64, ഐബിഎം എന്നിവയോട് മത്സരിക്കാന്‍ പക്ഷേ മക്കിന്റോഷിനായില്ല. മക്കിന്റോഷിന്റെ ഉയര്‍ന്ന വില തന്നെയായിരുന്നു അതിനു കാരണം. പക്ഷേ, വിദ്യാഭ്യാസ മേഖലയിലും ഡെസ്‌ക്ടോപ് പബ്ലിഷിംഗ് സെക്ടറിലും ആപ്പിള്‍ രണ്ടാമത്തെ വലിയ പേഴ്‌സണല്‍ കംപ്യൂട്ടര്‍ നിര്‍മാതാക്കളായി.

വിന്‍ഡോസ് 95ന്റെ കടന്നു വരവ്

മൈക്രോസോഫ്റ്റിന്റെ വിന്റെലിന്റെ വളര്‍ച്ചയും വിന്‍ഡോസ് 3.0, വിന്‍ഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കടന്നു വരവും ചെലവേറിയ ആപ്പിളിനെ പുറകോട്ടു തള്ളി. ഇന്റലിന്റെ പെന്റിയം കൂടി എത്തിയതോടെ 68000 ബേസ് മക്കിന്റോഷ് സിസ്റ്റങ്ങള്‍ക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കാനായില്ല. 1994-ല്‍ കോംപകിന്റെ വരവ് മികച്ച പിസി നിര്‍മാതാക്കള്‍ എന്ന സെക്ടറില്‍ ആപ്പിളിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കോംപക് ആ സ്ഥാനം ഏറ്റെടുത്തു.

സ്റ്റീവ് ജോബ്‌സ് തിരിച്ചുവരുന്നു

നാലു വര്‍ഷങ്ങള്‍ക്കു ശേഷം അത്ഭുതാവഹമായ തിരിച്ചുവരവാണ് ആപ്പിള്‍ നടത്തിയത്. സഹസ്ഥാപകനായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ തിരിച്ചു വരവു തന്നെയാണ് ആപ്പിളിന് കരുത്തു പകര്‍ന്നത്. ആ വരവ് ഐമാക് ജി 3 യും കൊണ്ടായിരുന്നു. പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ ഒരു വന്‍ ഹിറ്റായിരുന്നു ഐമാക് ജി 3. 1998-ല്‍ ആപ്പിള്‍ മള്‍ട്ടിപ്പിള്‍ കണ്‍സ്യൂമര്‍ ലെവല്‍ ഡെസ്‌ക്ടോപ്പ് മോഡലുകള്‍ തങ്ങളുടെ പുതിയ ആള്‍ ഇന്‍ വണ്‍ ഐമാക് ജി 3യുമായി കൂട്ടി യോജിപ്പിച്ചു. ഇത് ഐമാകിന്റെ പിറവിക്കു കൂടി വഴിവച്ചു.

വരേണ്യ വര്‍ഗത്തിന്റെ ബ്രാന്‍ഡ്

ആപ്പിള്‍ ഒരിക്കലും സാധാരണക്കാരന് താങ്ങാവുന്നതായിരുന്നില്ല. സമൂഹത്തിലെ വരേണ്യ വര്‍ഗത്തെ ലക്ഷ്യം വച്ചായിരുന്നു ആപ്പിള്‍ എന്നും വിപണിയിലെത്തിയത്. ഇന്നു നാലു ഡെസ്‌ക്‌ടോപ്പുകളാണ് ആപ്പിളിന്റേതായി വിപണിയിലുള്ളത്. ആള്‍ ഇന്‍ വണ്‍ ഐമാക്, എന്‍ട്രി ലെവല്‍ മാക് മിനി, മാക് പ്രോ ടവര്‍ എന്നിവയാണ് അവ. ഗ്രാഫിക്‌സ് വര്‍ക് സ്റ്റേഷനാണ് മാക് പ്രോ ടവര്‍. നാലു ലാപ്‌ടോപ്പുകളും വിപണിയെ അടക്കി ഭരിക്കുന്നു. മാക് ബുക്, മാക് ബുക് എയര്‍, മാക് ബുക് പ്രോ, റെറ്റിന ഡിസ്‌പ്ലേയുള്ള മാക് ബുക് പ്രോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here