ആര്‍മിയുടെ സ്റ്റിക്കര്‍ പതിച്ച കാര്‍ ദില്ലിയില്‍ നിന്ന് മോഷണം പോയി; റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യമെങ്ങും കനത്ത ജാഗ്രത; ഒരാഴ്ചയ്ക്കിടെ കാണാതാകുന്നത് രണ്ടാമത്തെ സര്‍ക്കാര്‍ വാഹനം

ദില്ലി: ആര്‍മിയുടെ സ്റ്റിക്കര്‍ പതിച്ച വാഹനം ദില്ലിയില്‍ നിന്നു മോഷണം പോയി. ദില്ലിയിലെ ലോധി ഗാര്‍ഡന്‍ ഏരിയയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ഒരു ഹ്യൂണ്ടായ് സാന്‍ട്രോ കാറാണ് മോഷണം പോയത്. HR 51T 6646 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാര്‍ എയിംസിലെ ഒരു ഡോക്ടറുടേതാണ്. ഒരാഴ്ചയ്ക്കിടെ ദില്ലിയില്‍ നിന്നു കാണാതാകുന്ന രണ്ടാമത്തെ ഔദ്യോഗിക വാഹനമാണിത്. കഴിഞ്ഞയാഴ്ച ഒരു ഐജിയുടെ കാറും ഇതുപോലെ കാണാതായിരുന്നു.

റിപ്പബ്ലിക് ദിനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാണാതായ വാഹനം കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പു നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News