അപൂര്‍ണയായ സ്ത്രീയെ വിവാഹം കഴിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് കോടതിയില്‍; വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യം

ദില്ലി: അപൂര്‍ണയായ സ്ത്രീയെ വസ്തുതകള്‍ മറച്ചുവെച്ച് വിവാഹംകഴിപ്പിച്ചുവെന്ന ആരോപണവുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചു. ഭാര്യയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രത്യൂല്‍പാദനപരമായ ആവശ്യങ്ങള്‍ സാധിക്കാന്‍ ഭാര്യയ്ക്ക് കഴിയുന്നില്ലെന്നും ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. ദില്ലിയിലാണ് പരാതിക്കാധാരമായ സംഭവം.

ഭിന്നലിംഗക്കാരിയാണെന്ന വസ്തുത മറച്ചുവെച്ച് യുവതിയെ വിവാഹം കഴിപ്പിച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഭാര്യയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും വിവാഹ മോചന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2006ലാണ് ഇരുവരും വിവാഹിതരായത്. ഭാര്യ അപൂര്‍ണ്ണയാണ് എന്ന കാര്യം സ്വന്തം കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറച്ചുവച്ചു. പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്നായിരുന്നു ഇത് മറച്ചുവച്ചത്. വിവാഹം മൂലം മാനസികപ്രശ്‌നങ്ങളും സമ്മര്‍ദ്ദവും കൂടി. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവായ യുവാവ് രഹസ്യം തന്റെ അച്ഛനോട് വെളിപ്പെടുത്തിയതും തുടര്‍ന്ന് വിവാഹമോചനം തേടി കോടതിയെ സമീപിച്ചതും.

വിവാഹശേഷം ഭാര്യയുടെ ബന്ധുക്കളോട് വിഷയം സംസാരിച്ചു. കുട്ടിക്കാലത്ത് സംഭവിച്ച മുറിവുമൂലമാണ് ഭാര്യയുടെ അവയവങ്ങള്‍ വളര്‍ച്ച നേടാത്തതെന്നും ഇത് പിന്നീട് ശരിയാകും എന്നും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ സംശയം തോന്നിയ യുവാവ് ഭാര്യയെ വ്യത്യ്‌സ്ത ഡോക്ടര്‍മാരെ കാണിച്ചു. അവയവങ്ങളുടെ വളര്‍ച്ച പരിമിതമാണ് എന്നും ഭാര്യ പൂര്‍ണ്ണ സ്ത്രീയല്ല എന്നും ഡോക്ടര്‍മാര്‍ യുവാവിവെ അറിയിച്ചു.

ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് ഭാര്യയുടെ ഇളയ സഹോദരിയെ വിവാഹം കഴിച്ചോളൂ എന്നായിരുന്നു യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ മറുപടി. എന്നാല്‍ അക്കാര്യം പ്രായോഗികമായില്ല. ചേച്ചിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ ഇളയ സഹോദരി വിസമ്മതിച്ചു. വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹനിയമം 12 (1) എ വകുപ്പ് അനുസരിച്ച് വിവാഹം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ഭാര്യയ്ക്ക് എതിരായ ആരോപണങ്ങള്‍ അഭിഭാഷകന്‍ തള്ളി. വൈദ്യ പരിശോധനയില്‍ ഭാര്യ പൂര്‍ണ്ണ സ്ത്രീ ആണെന്ന കാര്യം വ്യക്തമായിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറയുന്നു. വാടകഗര്‍ഭപാത്രം വഴി കുഞ്ഞിന് ജന്മം നല്‍കാന്‍ യുവതിയ്ക്ക് കഴിയുമെന്നും അഭിഭാഷകന്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം സ്ത്രീത്വം ചോദ്യം ചെയ്ത് വിവാഹമോചനം തേടുന്നത് തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് എതിര്‍ഭാഗം അഭിഭാഷകന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News