ഐഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; ഫേസ്ബുക്കില്‍ ത്രീ ഡി ടൈംലൈന്‍ ഉടനെത്തും

ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ഫേസ്ബുക്ക് ത്രി ഡി ആകാന്‍ പോകുന്നു. ഫേസ്ബുക്ക് ടൈംലൈന്‍ ത്രീഡി ആക്കാന്‍ ഒരുങ്ങുകയാണ്. വൈകാതെ തന്നെ ആപ്പിള്‍ ഫോണുകളിലെ ഫേസ്ബുക്ക് ടൈംലൈനുകള്‍ ത്രീഡി ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക് ടൈംലൈനുകളില്‍ ത്രീഡി ടച്ച് സംവിധാനം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫേസ്ബുക്ക് ടൈംലൈന്‍ ത്രീഡി ആകുന്നതോടെ ഓരോ കണ്ടന്റും സൈ്വപ് ചെയ്യുകയോ ടാപ് ചെയ്യുകയോ ചെയ്യുന്നതിനു പകരം ത്രീഡി ടച്ചില്‍ ഹാര്‍ഡ് പ്രസ് ചെയ്താല്‍ മാത്രം മതിയാകും. ഹാര്‍ഡ് പ്രസ് ചെയ്യുന്നതോടെ പിന്നീട് എന്തു ചെയ്യണം എന്നതിന് ഓപ്ഷനുകള്‍ ലഭിക്കും. വെബ്‌ലിങ്കുകള്‍, ഫേസ്ബുക്ക് പേജുകള്‍, ഗ്രൂപ്പുകള്‍, ഇവന്റുകള്‍, ഫോട്ടോകള്‍, പ്രൊഫൈല്‍ ചിത്രങ്ങള്‍, കവര്‍ ചിത്രങ്ങള്‍ എന്നിവയില്‍ ത്രീഡി ടച്ച് വര്‍ക്ക് ചെയ്യും. ആപ്പിള്‍ ഉപയോക്താക്കള്‍ ലിങ്കുകളിലും പ്രൊഫൈലുകളിലും പ്രസ് ചെയ്യുന്നതോടെ നാവിഗേറ്റ് ചെയ്യാതെ അതിലേക്ക് പോകും.

ഉപയോക്താക്കള്‍ക്ക് ഏതൊരു കണ്ടന്റിന്റെയും പ്രിവ്യൂ വളരെ പെട്ടെന്ന് ലഭിക്കാന്‍ ഐഒഎസ് ആപ്പില്‍ ത്രീഡി ടച്ച് സംവിധാനം കൊണ്ടുവരുന്നതായി ഫേസ്ബുക്ക് വക്താക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ത്രീഡി ടച്ച് ലഭ്യമാകുകയുള്ളു എന്ന് വക്താക്കള്‍ അറിയിച്ചു. പിന്നീടായിരിക്കും കൂടുതല്‍ പേരിലേക്ക് എത്തുക. കഴിഞ്ഞ വര്‍ഷം പീക് ആന്‍ഡ് പോപ് എന്ന പേരില്‍ പുതിയ ഐഫോണുകളില്‍ ഈ സൗകര്യം കൊണ്ടുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News